KeralaLatest News

കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍

കണ്ണൂര്‍ : കണ്ണൂരിലെ നഴ്‌സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍. നഴ്‌സുമാര്‍ സമരത്തിലായതിനാല്‍ ജില്ലയിലെ നഴ്‌സിംഗ് കോളജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കിയിരുന്നത്.

പരിയാരം സഹകരണ നഴ്‌സിംഗ് കോളജിലെ 20 വിദ്യാര്‍ഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. യാത്രച്ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button