Latest NewsInternational

മുസ്ലീം ആരാധനാലയത്തിന് നേരെ ചാവേര്‍ ആക്രമണം, 10 മരണം !

മൈദുഗുരി: നൈജീരിയയില്‍ മുസ്ലീം ആരാധനാലയത്തിന് നേരെ ചാവേര്‍ ആക്രമണം. നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലാണ് സംഭവം. ആക്രമണത്തില്‍ പത്തുപേര്‍ മരിച്ചു. ആരാധനാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയവരാണ് മരിച്ചത്. വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബോക്കോഹറാം തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button