Jobs & VacanciesLatest NewsTechnology

വൻ റിക്രൂട്ട്​മെന്റിന് ഒരുങ്ങി ഗൂഗിൾ

ഇന്ത്യയിൽ വൻ റിക്രൂട്ട്​മെൻറിന് ഒരുങ്ങി ഗൂഗിൾ. ക്ലൗഡ് ബിസിനസ് മേഖലയില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ ഏറെ മുന്നേറിയതിനെ തുടര്‍ന്നാണ് ഗൂഗിൾ വൻ റിക്രൂട്ട്​മെൻറിന് ഒരുങ്ങുന്നത്. ഈ വര്‍ഷം തന്നെ ഗൂഗിൾ റിക്രൂട്ട്​മെന്റ് നടത്തുമെന്നാണ് സൂചന.

ലോകത്താകമാനം പത്ത് ക്ലൗഡ് കമ്യൂണിറ്റിയുള്ള ഗൂഗിൾ ഈ വര്‍ഷം ഇന്ത്യയില്‍ ക്ലൗഡ് കമ്യൂണിറ്റി ആരംഭിക്കും. ഇതിനായി പുതിയ സെര്‍വറുകളും നെറ്റ്വര്‍ക്കുകളും, ഡാറ്റാ സെന്ററുകളും സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ 30 ബില്ല്യണ്‍ ഡോളർ ചെലവഴിച്ച്‌ കഴിഞ്ഞു.

“ഇന്ത്യയിലെ ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച നിലവില്‍ 38 ശതമാനമാണ്. അത് ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നതെന്നും, ഇതിനായി ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ കമ്പനിയുടെ ഭാഗമാക്കി ഈ കുതിപ്പിന് കരുത്ത് പകരുമെന്നും” ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുടെ തലവന്‍ മോഹിത് പാണ്ഡെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button