Latest NewsNewsTechnology

പനി ആപ്പിലായി

പനിക്കും ഇനി മൊബൈല്‍ ആപ്പ് ലഭ്യം. ഈ അപ്ലിക്കേഷനിലൂടെ പനി വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകൾ എങ്ങനെ സ്വീകരിക്കണെന്ന് അറിയാൻ കഴിയും. പനി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളും ആപ്പ് പറഞ്ഞു തരും.

ആപ്പിലൂടെ നമ്മൾ ഉള്ള സ്ഥലത്തിന് അഞ്ച് കി.മി പരിധിക്കുള്ളിലെ അലോപ്പതി, ഹോമിയോ,ഭാരതീയ ചികിത്സ കേന്ദ്രങ്ങളുടെ വിവരങ്ങളും കിട്ടും. നിലവിൽ ഈ സേവനം ആലപ്പുഴയിലും കണ്ണൂരിലും മാത്രമാണ് ലഭിക്കുക.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് കേന്ദ്രത്തിന്റെ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസന നൈപുണ്യ കേന്ദ്രത്തിന്റെ സഹായത്തോടെ എന്‍.ഐ.സി. ജില്ല കേന്ദ്രം, ഡി.എം.ഒ (ഐ.എസ്.എം), ഡി.എം.ഒ (ആരോഗ്യം), ഡി.എം.ഒ (ഹോമിയോ) എന്‍.എച്ച്‌.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആപ്പിനു രൂപം നൽകിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും pani egov എന്ന ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button