Latest NewsAutomobile

15 മീറ്റര്‍ കരണം മറിഞ്ഞ് ജാഗ്വാര്‍ ചെന്നുകയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേയ്ക്ക് !

പുതിയ മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഓരോ നിര്‍മാതാക്കളും പല തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അതില്‍ പലതും വ്യത്യസ്തമാക്കാനാണ് ഓരോരുത്തരും ശ്രമിക്കാറുള്ളത്. അത്തരത്തിലൊരു വാഹനത്തിന്റെ പുറത്തിറക്കലിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വാഹനം മറ്റെന്നുമല്ല, സാക്ഷാല്‍ ജാഗ്വാര്‍ തന്നെ. ജാഗ്വാറിന്റെ പുതിയ മോഡലായ ഇ-പേസിനെയാണ് ഇത്തരത്തില്‍ വ്യത്യസ്തമായി പൊതുസമൂഹത്തിന് മുന്നില്‍പരിചയപ്പെടുത്തിയത്.

ലണ്ടനില്‍ നടന്ന ചടങ്ങില്‍, 15 മീറ്ററോളം കരണം മറിഞ്ഞാണ് ഇ-പേസ് ലോഞ്ചിംഗ് കാണാന്‍ എത്തിയവരെ ഞെട്ടിച്ചത്. 270 ഡിഗ്രിയാണ് കാര്‍ വായുവില്‍ തിരിഞ്ഞത്. കരണം മറിഞ്ഞ് കാര്‍ ചെന്നു കയറിയതാകട്ടെ ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്. കാര്‍ സ്റ്റണ്ട് വിദഗ്ദനയ ടെറി ഗ്രാന്റാണ് കാര്‍ ഓടിച്ചത്. ഈ ഒറ്റ ലോഞ്ചിംഗോടെ തന്നെ ഇ-പേസ് ലോകശ്രദ്ധ ആര്‍ജിച്ചു കഴിഞ്ഞു. കോംബാക്ട് എസ്.യു.വി വിഭാഗത്തില്‍പ്പെടുന്ന ഇ-പേസ് വിപണിയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ ജാഗ്വാര്‍ ആരാധകര്‍. 2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനുമായി എത്തുന്ന പുതു മോഡല്‍ വൈകാതെ ഇന്ത്യയിലും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button