Latest NewsTechnology

വാട്‌സ്ആപ്പില്‍ വരാന്‍ പോകുന്നു ആറ് പുതിയ ഫീച്ചറുകള്‍

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. പുതിയ ഫീച്ചറുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തവണ എല്ലാവരെയും ഞെട്ടിക്കുന്ന ആറോളം ഫീച്ചറുകളാണ് വാട്‌സ്ആപ്പില്‍ വരാനിരിക്കുന്നത്. ബീറ്റ മോഡിലാണ് പുതിയ സവിശേഷതകള്‍ വരുന്നത്.

വാട്സ്ആപ്പിലെ ഐഒഎസ് ബീറ്റ പതിപ്പില്‍ കൊണ്ടു വരാന്‍ പോകുന്ന ഒരു പുതിയ സവിശേഷതയാണ് യൂട്യൂബ് സംയോജനം. പിച്ചര്‍-ടൂ-പിച്ചര്‍ (picture-to-picture) മോഡ് വഴി ആപ്ലിക്കേഷന്‍ വിട്ടു പോകാതെ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഈ സവിശേഷത നിങ്ങളെ സഹായിക്കും.

UPI അടിസ്ഥാനമാക്കിയുളള പണമിടപാട് ഇന്ത്യയിലെ ലക്ഷക്കണക്കിന് വാട്ട്സ്ആപ്പ് ഉപഭോക്താക്കളില്‍ എത്തിച്ചേരാന്‍ പോകുന്ന മറ്റൊരു സവിശേഷതയാണ്. യാതൊരു തടസ്സവുമില്ലാതെ പണം കൈമാറ്റം ചെയ്യാന്‍ ഇതില്‍ സാധിക്കും.

മെസേജ് റീകോള്‍ ഫീച്ചറാണ് അടുത്തത്. 2016 ഡിസംബറില്‍ ഐഒഎസ്ലെ ബീറ്റ വേര്‍ഷനില്‍ ഈ സവിശേഷത ആദ്യം നല്‍കിയിരുന്നു. നിങ്ങള്‍ അയച്ച മെസേജുകളെ തിരികെ കൊണ്ടു വരാന്‍ സാധിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങ് എന്ന സവിശേഷതയാണ് മറ്റൊന്ന്. ഒരു മിനിറ്റ്, രണ്ട് മിനിറ്റ്, 5 മിനിറ്റ് അല്ലെങ്കില്‍ അനിശ്ചിതമായി തല്‍സമയം ലൊക്കേഷന്‍ പങ്കിടാന്‍ സാധിക്കും.

നമ്പര്‍ മാറ്റിയാല്‍ അറിയാന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഒരു ഉപഭോക്താവ് തങ്ങളുടെ നമ്പര്‍ വാട്‌സ്ആപ്പില്‍ നിന്നും മാറ്റിയാല്‍ അത് വാട്‌സ്ആപ്പ് കോണ്ടാക്ടുകള്‍ക്ക് ഒരു നിഫ്റ്റി ഫീച്ചറിലൂടെ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാം എന്നാണ് മറ്റൊരു ഫീച്ചര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button