Latest NewsNewsInternational

ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനും

വാഷിങ്ടൻ: തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ പാക്കിസ്ഥാനും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ‘കണ്‍ട്രി റിപ്പോർട്ട് ഓൺ ടെററിസം’ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 2016ല്‍ ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ ഇ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാനും ഫണ്ട് ശേഖരിക്കാനും സംഘടന കെട്ടിപ്പടുക്കാനുമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ പാക്ക് സൈന്യവും സുരക്ഷാസേനകളും പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന തെഹ്‌രീകെ താലിബാൻ പോലുള്ള ഭീകരസംഘടനകൾക്കെതിരെ ശക്തമായി നടപടിയെടുത്തിട്ടുണ്ട്.  ഇന്ത്യയാണ് ഇത്തരം ഭീകരാക്രമണങ്ങളുടെ ഇരയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ മാവോയിസ്റ്റ് ആക്രമണങ്ങളും പാക്ക് കേന്ദ്രമാക്കിയ ഭീകരരുടെ ആക്രമണങ്ങളും ഉൾപ്പെടുന്നു. പാകിസ്ഥാനാണ് ജമ്മു കശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്കുപിന്നിലെന്ന് ഇന്ത്യ പഴിചാരുന്നതെന്നു പറയുന്ന റിപ്പോർട്ടിൽ പഠാൻകോട്ട് ആക്രമണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. മാത്രമല്ല റിപ്പോർട്ടിൽ ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

ലഷ്‌കര്‍ ഇ തൊയ്ബയെ പാകിസ്ഥാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോഷക സംഘടനയായ ജമാഅത്തു ദ്ദഅ്‌വാക്ക് പാകിസ്ഥാനിൽ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ തലവൻ ഹാഫിസ് സയീദ്, വലിയ റാലികളെ അഭിസംബോധന ചെയ്തു പരസ്യമായി ഇറങ്ങി നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button