Latest NewsNewsLife Style

വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കുക : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

 

വണ്ണം കുറക്കാന്‍ ഭക്ഷണം ഒഴിവാക്കുകയാണ് നമ്മള്‍ മലയാളികളുടെ എളുപ്പവഴി. പ്രാതല്‍ ഒഴിവാക്കുന്നത് ആരോഗ്യകരമല്ല എന്നൊക്കെ നാം കുറേ കേട്ടിട്ടുണ്ടെങ്കിലും പ്രാതല്‍ ഒഴിവാക്കി അത്രയെങ്കിലും തടി കുറയട്ടേ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്. പ്രാതല്‍ ഒഴിവാക്കിയാല്‍ തടികുറയില്ല എന്ന് മാത്രമല്ല തടി കൂടാന്‍ ഇത് ഇടയൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രാതല്‍ ഒഴിവാക്കുന്നത് അമിതവണ്ണമുണ്ടാക്കുമെന്ന് പുതിയ പഠനവും വ്യക്തമാക്കുന്നു. പ്രാതല്‍ ഒഴിവാക്കുന്നവരില്‍ കൂടുതലും കൗമാരക്കാരാണ്. അതിനാല്‍ തന്നെ പുതിയ പഠനം നടത്തിയത് കുറച്ച് കൗമാരക്കാരിലാണ്. അഞ്ച് വര്‍ഷത്തേക്ക് ആരോഗ്യ വിദഗ്ധര്‍ ഇവരെ നിരീക്ഷണ വിധേയമാക്കി. കുറച്ച് പേര്‍ക്ക് പ്രാതല്‍ നല്‍കി, കുറച്ച് പേരെ ഒഴിവാക്കി. കൃത്യമായി പ്രാതല്‍ കഴിച്ചവര്‍ കഴിക്കാത്തവരേക്കാള്‍ ആരോഗ്യവാന്മാരാണെന്ന് കണ്ടെത്തി.

ഇവര്‍ പൊണ്ണത്തടി സാധ്യത കുറഞ്ഞവരുമായിരുന്നു. പ്രാതല്‍ കഴിക്കാത്തവര്‍ മറ്റ് സമയങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. കൗമാരക്കാരില്‍ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രാതല്‍ ഒഴിവാക്കല്‍ കാരണമാവും. ഒരു ദിവസത്തെ സുപ്രധാനമായ ആഹാരമാണ് പ്രാതല്‍ എന്നതാണ് വിദഗ്ധര്‍ പറയുന്നത്. മാനസികാരോഗ്യത്തെ പോലും ഇത് ബാധിക്കും. എന്തൊക്കെ മോഹന വാഗ്ദാനങ്ങളുണ്ടെങ്കിലും കായികാദ്ധ്വനവും നല്ല ഭക്ഷണക്രമവും തന്നെയാണ് ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും വേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button