Latest NewsKerala

സി.പി.എം നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു

കൊല്ലം: സി.പി.എം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു. എസ്യു ഭവനിൽ സുഗതൻ(52) ആണ് മരിച്ചത്. സിപിഎം ചിറക്കര ലോക്കൽ കമ്മിറ്റി അംഗവും ചിറക്കര സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമാണ്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സുഗതനെ മരിച്ച നിലയിൽ കണ്ടത്. പാർട്ടി ഓഫീസിൽ എത്തിയ പ്രവർത്തകരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പിൽ പാർട്ടി മകന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. ഉഷയാണ് ഭാര്യ സുജ,ഉല്ലാസ് എന്നിവർ മക്കളാണ്. ചാത്തന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button