Latest NewsAutomobilePhoto Story

ആഢംബര പിക്കപ്പ് ട്രക്കുമായി മെഴ്‌സിഡീസ് ബെന്‍സ്

എക്‌സ്-ക്ലാസ് എന്ന ആഢംബര പിക്കപ്പ് ട്രക്കുമായി മെഴ്‌സിഡീസ് ബെന്‍സ്. ലോകത്തെ ആദ്യ പ്രീമിയം പിക്കപ്പ് ട്രക്ക് എന്ന വിശേഷണത്തോടെ എക്‌സ്-ക്ലാസിനെ സൗത്ത് ആഫ്രിക്കയിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം രൂപകല്‍പന ചെയ്ത കണ്‍സെപ്റ്റ് മോഡലില്‍നിന്ന് അധികം മാറ്റങ്ങളില്ലാതെയാണ് എക്‌സ്-ക്ലാസ് പിക്കപ്പിനെ മെഴ്‌സിഡീസ് നിരത്തിലെത്തിച്ചത്.

അത്യാവശ്യം സാധങ്ങള്‍ കയറ്റാനും അഞ്ചു പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാനും സാധിക്കുന്ന എക്സ് ക്ലാസ് പിക്ക്അപ്പ്  നിസാന്‍-റെനോ സഖ്യത്തിന്റെ സഹായത്തോടെ അവരുടെ നിര്‍മാണ കേന്ദ്രത്തിലാണ് നിർമിച്ചത് അതിനാൽ നിസാന്‍ എൻപി300 നവാര, റെനോ അലാസ്‌കന്‍ ട്രക്കുകളിലെ പല പാര്‍ട്ടുകളും ഈ വാഹനത്തിൽ കാണാൻ സാധിക്കും.

എക്സ് ക്ലാസ് പിക്കപ്പിന്റെ ഉൾവശം ഇപ്പോൾ നിരത്തിലുള്ള പ്രീമിയം ബെന്‍സ് കാറുകളുടെ ഫീച്ചേര്‍സുമായി ചേര്‍ന്നു നിൽക്കുന്നു. ക്യാമറ, റഡാര്‍, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുന്ന മോഡേണ്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സൗകര്യങ്ങളും ഈ വാഹനത്തിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി എഞ്ചിനിലേക്ക് വരുമ്പോൾ നാല് വ്യത്യസ്ത ട്യൂണില്‍ 2.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തെ കരുത്തനാക്കുക. സിംഗിള്‍ ടര്‍ബോ എഞ്ചിന്‍ 163 എച്ച്.പി കരുത്ത് നൽകുമ്പോൾ , ബൈ ടര്‍ബോ എഞ്ചിന്‍ 190 എച്ച്.പി കരുത്തും, ഗ്യാസോലൈന്‍ എഞ്ചിൻ 160 എച്ച്പിയും , ടോപ് സ്‌പെക്ക് വി6 ഡീസല്‍ എഞ്ചിന്‍ 258 എച്ച്പി കരുത്തും നൽകുന്നു. ഇതിൽ ഫോര്‍ സിലണ്ടര്‍ എഞ്ചിനിൽ റിയര്‍ വീല്‍ ഡ്രൈവും, സിക്സ് സിലിണ്ടര്‍ എഞ്ചിനിൽ ല്‍ ഓപ്ഷണലായി ആള്‍ വീല്‍ ഡ്രൈവ് സംവിധാനവും കമ്പനി വാഗ്ദാനം ചെയുന്നു. ഇന്ത്യയിൽ ബെൻസ് കാറുകൾക്ക് പ്രിയമേറുന്നതിനാല്‍ എക്സ് ക്ലാസ്സിനെ അധികം വൈകാതെ ഇന്ത്യന്‍ നിരത്തുകളിലും കാണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button