KeralaIndiaNewsInternationalBusinessVideos

മെട്രോ മാന്‍ ഇ ശ്രീധരന്‍ രാജി വയ്ക്കാനൊരുങ്ങി; മുഖ്യമന്ത്രി ഇടപെട്ടു

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. എല്ലാ വിദ്യാലയങ്ങളിലും ഇനി സൈനിക സ്കൂളുകളുടെ ചിട്ട.

പ്രധാനമന്ത്രിയുടെ ഓഫീസും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും, കേന്ദ്രീയ വിദ്യാലയങ്ങളിലും സൈനിക സ്‌കൂളുകളിലെ ചിട്ടകള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ, സിബിഎസ്ഇക്കും ഈ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായികക്ഷമത, ദേശസ്‌നേഹം എന്നിവ വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദേശം സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

2. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച, മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോയുടെ മൊഴി.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയാണ് കേസില്‍ സുപ്രധാനമായേക്കാവുന്ന മൊഴി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതോടൊപ്പം, അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ഈ മൊഴിയിലൂടെ, കേസിന്‍റെ സുപ്രധാന തെളിവാണ് നഷ്ട്മായിരിക്കുന്നത്.

3. യമനില്‍ മനുഷ്യക്കൂട്ടക്കുരുതി വര്‍ധിച്ചു.

ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് യമനില്‍ വംശഹത്യ വര്‍ധിച്ചതായി പറയുന്നത്. 2016ലെ പട്ടികയാണ് സംഘടന പുറത്ത് വിട്ടത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം സിറിയക്കാണ് .യമന്‍ എട്ടാം സ്ഥാനത്താണ്. ഓരോ വര്‍ഷം കഴിയും തോറും മനുഷ്യക്കുരുതിയുടെ തോത് കൂടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

4. മെട്രോ മാന്‍ ഇ ശ്രീധരനെ തടഞ്ഞ് യു.പി. മുഖ്യമന്ത്രി.

ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കാണ്പൂര്‍, ലക്നൗ മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് നിന്ന്‍ രാജി വയ്ക്കാന്‍ ഇ ശ്രീധരന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ കൂടുതല്‍ ജോലികള്‍ ഉണ്ടെന്നും അതിനാല്‍ രാജി വയ്ക്കുകയാണെന്നും ശ്രീധരന്‍ യോഗിയെ അറിയിച്ചു. എന്നാല്‍ രാജി വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. മാത്രവുമല്ല യു.പിയില്‍ നിര്‍മ്മിക്കാനിരിക്കുന്ന നാലു മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി ശ്രീധരന്‍ പറഞ്ഞു.

5. പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ സഹോഹുയിയും കൂടിക്കാഴ്ച നടത്തി. 

ദോക് ലായിൽ ജൂൺ 16ന് തുടങ്ങിയ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ സഹോഹുയിയും കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയെ സംശയത്തോടെ വീക്ഷിക്കുന്ന ഇന്ത്യ രാജ്യസുരക്ഷയ്ക്കു ഭീഷണിയായ റോഡ് നിർമാണം ചൈന നിർത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇരുരാജ്യങ്ങളുമായി ചർ‌ച്ച നടത്തുന്നതിനു ഭൂട്ടാൻ തയ്യാറാണെന്നാണു അധികൃതര്‍ കരുതുന്നത്. ഇതോടൊപ്പം, ഇന്ത്യയിലെ ഭൂട്ടാനീസ് അംബാസഡർ വെട്സോപ് നാംങ്ഗേലിനെ കാണുന്നതിനും അബ്ദുൽ ബാസിത് സമയം തേടിയിട്ടുണ്ട്.

6. സംസ്ഥാന സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്ന് അരിയെത്തിക്കുന്നു.

ആന്ധ്രയിലെ മില്ലുടമകളില്‍ നിന്ന് ഇടനിലക്കാര്‍ വഴിയാണ് ഇതുവരെയും സപ്ലൈകോ അരി വാങ്ങിയിരുന്നത്. മില്ലുടമകളും ഇടനിലക്കാരും ചേര്‍ന്ന് അരിക്ക് കൃതിമക്ഷാമം സൃഷ്ടിക്കുകയും വില കൂട്ടുകയും ചെയ്തിരുന്നു. ഈ ചൂഷണത്തിന് തടയിടാനാണ് സര്‍ക്കാര്‍ നേരിട്ട് അരിയെത്തിക്കാന്‍ തീരുമാനമെടുത്തത്. ഓണത്തിന് മുമ്പ് ഇരുസംസ്ഥാനങ്ങളും തമ്മില്‍ ഇത് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കും.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. ഏഴുമണിക്കൂര്‍ നീണ്ടുനിന്ന തലച്ചോര്‍ ശസ്ത്രക്രിയക്കിടെ ഗിറ്റാര്‍ വായിച്ച് ഒരു രോഗി. തലച്ചോറിന്‍റെ ഏതു ഭാഗത്താണ് രോഗം ബാധിച്ചതെന്ന് മനസ്സിലാക്കാനാണ് ഗിറ്റാര്‍ വായിക്കാന്‍ ഡോക്ടര്‍മാര്‍ രോഗിയോട് ആവശ്യപ്പെട്ടത്.

2. കൊതുകിന്‍റെ പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡിസ്ട്രിക് വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റ് രംഗത്ത്. വീടുകള്‍ സന്ദര്‍ശിച്ച് നടത്തുന്ന പഠനത്തിന്‍റെ ആദ്യ ഘട്ടം തലസ്ഥാനത്ത് നടക്കും.

3. ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് ടുണീഷ്യയില്‍ വിലക്ക്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗാല്‍ ഗേഡറ്റ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥ ആയിരുന്നുവെന്നതിനാലാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

4. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

5. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ച് പോസ്റ്റര്‍. പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസെന്നാരോപണം.

6. ഐസിസി വനിതാ, ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ആതിഥേയരായ ഇംഗ്ലണ്ടിനെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button