Latest NewsGulf

തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഖത്തറില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്ന് യുഎസ്

ദോഹ: ഖത്തറും യുഎസും കരാറില്‍ ഒപ്പുവെച്ചെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഖത്തറില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്ന കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി മറികടക്കാനാണ് യുഎസ് ഇടപ്പെട്ടത്.

എന്നാല്‍, യുഎസ് ബന്ധമുള്ള നാല് അറബ് രാജ്യങ്ങള്‍ ഈ ഉടമ്പടി അംഗീകരിച്ചിട്ടില്ല. സൗദി അറേബ്യ, ബഹ്‌റിന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button