Latest NewsInternationalBusinessTechnology

ഫിലിം ക്യാമറകളുടെ രാജാവ് കൊഡാക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് !

ഫിലിം ക്യാമറകളുടെ രാജാവായിരുന്നു കൊഡാക്ക്. എന്നാല്‍ സാങ്കേതിക രംഗത്തെ കുതിപ്പ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്ന മാരണമായി കൊഡാക്കിനെ പിടിച്ചു കുലിക്കിയെങ്കിലും പിടിച്ചുനിന്നു. ക്യാമറ രംഗത്തെ തങ്ങളുടെ പ്രൗഢി നിലനിര്‍ത്തുക എന്നത് കൊഡാക്കിനെ സംബന്ധിച്ച് ആവശ്യമായിരുന്നു. അങ്ങനെ തല ഉയര്‍ത്തി നിന്ന കൊഡാക്ക് ഇപ്പോള്‍ പുതിയൊരു പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റെങ്ങോട്ടേക്കുമല്ല, ഐ ഫോണും, സാംസങ്ങഉം, നോക്കിയയുമെല്ലാം അരങ്ങ് വാഴുന്ന സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക്.
വെറുമൊരു സ്മാര്‍ട്ട്‌ഫോണല്ല കൊഡാക്ക് രംഗത്തിറക്കുന്നത്. തങ്ങളുടെ ട്രേഡ് മാര്‍ക്കായ ക്യാമറ തന്നെയാണ് പുതിയ ഫോണില്‍ കൊഡാക്ക് കരുതിവെച്ചിരിക്കുന്നത്. ഒരു പുത്തന്‍ കരുത്തന്‍ ക്യാമറ തന്നെയാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍. കൊഡാക്ക് എക്‌സ്ട്ര എന്നാണ് ഫോണിന്റെ പേര്. 21 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും, 13 എം.പി പിന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. പ്രധാന ക്യാമറയില്‍ റോ ഫോര്‍മാറ്റില്‍ വരെ ചിത്രങ്ങള്‍ പകര്‍ത്താം. ലോ ലൈറ്റ് ക്യാമറയാണ് പ്രത്യേകത. 20,000 രൂപയ്ക്കടുത്താകും ഫോണിന്റെ വില.

shortlink

Post Your Comments


Back to top button