CinemaLatest NewsMovie SongsEntertainmentKollywood

ധനുഷ്- ബാലാജി മോഹന്‍ കൂട്ടുകെട്ട് വീണ്ടും

ധനുഷ്- ബാലാജി മോഹന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ലോക്കല്‍ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ 2015 ലെ മാരിയുടെ രണ്ടാം ഭാഗവുമായാണ് ഇരുവരും വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ ഔദ്യോഗികമായി അറിയിച്ചു. മാരി 2 മറ്റൊരു മെഗാ ഹിറ്റ് ആക്ഷന്‍, കോമഡി ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ധനുഷ് ആരാധകര്‍.

മറ്റ് കഥാപാത്രങ്ങളെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. കാജല്‍ അഗര്‍വാള്‍, റോബോ ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, രാധിക ശരത്കുമാറിന്റെ മാജിക് ഫ്രെയിംസ്, ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button