CinemaMollywoodLatest NewsMovie SongsEntertainment

സുരഭിയെ ആ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

സുരഭിയ്ക്ക് ദേശീയ പുരസ്കാരം സമ്മാനിച്ച മിന്നാമിനുങ്ങിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് രംഗത്ത്. മിന്നാമിനുങ്ങിനെക്കുറിച്ച്‌ മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. സുരഭിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്.
സുരഭിയുടെ കരിയറിന്റെ തുടക്കക്കാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് ഞാന്‍. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിച്ചു. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണം- പൃഥ്വി പറഞ്ഞു.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് എന്ന് നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി പറഞ്ഞു. ഞാന്‍ ഈ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം സുരഭിയോടുള്ള സ്നേഹം കൊണ്ടല്ല. മറിച്ച് സുരഭി നല്ല നടിയായതുകൊണ്ടാണെന്നു പൃഥ്വി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button