Latest NewsIndia

കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍ !!

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍. ഹുറിയത്ത് നേതാവ് എസ്.എ.എസ് ഗിലാനിയുടെ മകന്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കശ്മീര്‍ പ്രദേശങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫണ്ട് ശേഖരണ നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതെതുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അല്‍ത്തഫ് ഷാ, അയാസ് അക്ബര്‍, പീര്‍ സെയിഫുള്ള, മെഹ്‌റാജ് കല്‍വാല്‍, ഷഹീദ് ഉല്‍ ഇസ്ലാം, നയീം ഖാന്‍, ബീറ്റാ കരാറ്റെ എന്നിവരാണ് അറസ്റ്റിലായ ഏഴുപേര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button