Latest NewsTechnology

ജിയോയെ മുട്ടുകുത്തിക്കാൻ ഞെട്ടിക്കുന്ന ഓഫറുകളുമായി വോഡാഫോൺ

ജിയോയെ മുട്ടുകുത്തിക്കാൻ ഞെട്ടിക്കുന്ന അൺലിമിറ്റഡ് ഓഫറുകളുമായി വോഡാഫോൺ. പ്രതിദിനംരു ജിബി 4ജി ഡാറ്റയും,അണ്‍ലിമിറ്റഡ് വോഡാഫോണ്‍ ടൂ വോഡാഫോൺ കോളും ലഭിക്കുന്ന 244 രൂപയുടെ പ്ലാനാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 70 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ പുതിയ ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകുകയൊള്ളു. 244 രൂപയുടെ ആദ്യ റീച്ചാര്‍ജ്ജില്‍  70 ദിവസവും രണ്ടാമത്തെ റീച്ചാര്‍ജ്ജു മുതല്‍ 35 ദിവസം വാലിഡിറ്റി ആയിരിക്കും ലഭിക്കുക  എന്ന്‍ വോഡാഫോൺ വ്യക്തമാക്കി.

244 പ്ലാനിനോടൊപ്പം തന്നെ  346 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചു. ഈ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഫോർ ജി ഡാറ്റ 56 ദിവസത്തേക്കും, പ്രതി ദിനം 300 മിനിറ്റ് വോയിസ് കോളും ലഭിക്കും. കൂടാതെ ഈ രണ്ടു ഓഫറുകളും ‘മൈ വോഡാഫോണ്‍ ആപ്പ്’ വഴിയാണ് റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ 5% ക്യാഷ് ബാക്ക് ഓഫറും കമ്പനി നല്‍കുന്നുണ്ട്. എങ്കിൽ 244 രൂപയുടെ പ്ലാനില്‍ 9.70 ടോക്‌ടൈമും 346 രൂപയുടെ പ്ലാനില്‍ 17.30 രൂപയുടെ ടോക്‌ടൈമും അധികമായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button