KeralaNewsIndiaInternationalBusinessVideos

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. പടക്കോപ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും 

നിലവില്‍ പടക്കോപ്പുകളുടെയും യുദ്ധ ടാങ്കുകളുടെയും ഘടകങ്ങളുടെ അറുപത് ശതമാനവും ഇറക്കുമതിയിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ആയുധങ്ങള്‍ എത്താനുള്ള കാലതാമസം സൈന്യത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട് . യുദ്ധ സാഹചര്യമുണ്ടായാല്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയുടെ പക്കല്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പരിഹാരമെന്ന നിലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി മുപ്പത് ശതമാനമായി കുറയ്ക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ ഉള്‍പ്പെടെ ആയുധമെത്തിക്കുന്ന മാസ്റ്റര്‍ ജനറല്‍ ഓഫ് ഓര്‍ഡിനന്‍സും മുന്‍നിര സ്വദേശി ആയുധ നിര്‍മാണ സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

2. അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദമനുസരിച്ച് സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണ്. 14 ദിവസമായി നടന്‍ ആലുവ സബ്ജയിലിലാണ്‌.

3. തക്കാളിപ്പെട്ടിക്ക് എ.കെ. 47 സുരക്ഷ.

തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടോ എന്ന് തമാശക്ക് ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തമാശ കാര്യമായിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിപ്പെട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എ.കെ. 47 സുരക്ഷയാണ്.
വില കുത്തനെ ഉയര്‍ന്നതോടെ തക്കാളി മോഷണം പോകുന്നത് സ്ഥിരമായതോടെയാണ് വേറെ വഴിയൊന്നുമില്ലാതെ വ്യാപാരികള്‍ തക്കാളിക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്. അര ഡസന്‍ സുരക്ഷ ജീവനക്കാരെ തക്കാളിപ്പെട്ടിക്ക് കാവല്‍ നില്‍ക്കാനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

4. 200 രൂപ നോട്ട് അടുത്തമാസം മുതൽ.

500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന് മുൻപുള്ള അവസ്ഥയിലേക്കു, നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത്. നിലവിൽ 500 രൂപയുടെ നോട്ട് കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടേയുള്ളൂ. എന്നാല്‍, 200 രൂപ വ്യാപകമാകുന്നതോടെ എടിഎമ്മിൽനിന്നു കൂടുതൽ നോട്ടുകൾ പിൻവലിക്കുമെന്നാണു നിഗമനം. അടുത്ത മാസം ആദ്യം മുതൽ 200 രൂപ നോട്ടുകൾ എത്തിത്തുടങ്ങിയേക്കും.

5. വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു.

ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല എന്ന പരാതിയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 2017-18 കാലയളവില്‍ 450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനാണ്
ഐആര്‍സിടിസിയുടെ തീരുമാനം. കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ ലഭ്യമാണ്.

6. ചേരിയില്‍ നിന്നും രാജകുമാരന്‍. 

ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത് മായാപുരിയില്‍ ആക്രികളുടെ ഇടയിലിരുന്ന് പഠിച്ച പ്രിന്‍സിനാണ്. സിവില്‍ സര്‍വീസ് ലക്ഷ്യം ഇടുന്ന ഈ കൊച്ചു മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം ട്രെയിനുകളുടെ ശബ്ദമില്ലാത്ത ഒരിടത്തേക്ക് വീട്ടുകാരെയും കൂട്ടി മാറണമെന്നാണ്. സര്‍ക്കാരിതര സംഘടനയായ ആശ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഡവലപ് മെന്‍റ് സൊസൈറ്റിയാണ് ചേരി പ്രദേശങ്ങളില്‍ നിന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കോളേജുകളില്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ഥികളെ കുറിച്ചു പഠനം നടത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ യുആര്‍ റാവു അന്തരിച്ചു.

2. ഇന്ന് ആദായനികുതി ദിനം. നികുതി സ്വീകരണം ഏറ്റവും ലളിതവും സുരക്ഷിതവുമാക്കിയെന്ന അഭിമാനത്തോടെയാണ് ഈ ദിനം ഇന്ന് ആഘോഷിക്കുന്നത്.

3. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് പ്രണബ് മുഖര്‍ജി ഇന്ന്‍ പടിയിറങ്ങും. പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

4. ഗള്‍ഫിലേക്ക് ജോലി തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യമാകാം കാരണമെന്ന് വിലയിരുത്തല്‍.

5.ജെഇഇ ലക്ഷ്യമാക്കി, പെണ്‍കുട്ടികള്‍ക്കു പറന്നുയരാന്‍ ‘ഉഡാന്‍’ പദ്ധതി. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പെണ്‍കുട്ടികള്‍ക്കാണ് ഇതുവഴി സൗജന്യ പരിശീലനം നല്‍കുന്നത്.

6. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

7. ഇസ്ലാമിലേക്ക് മതം മാറിയതിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട ഫൈസലിന്‍റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്‍റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളുമാണ് മതം മാറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button