Latest NewsIndiaInternational

എയ്ഡ്‌സിനെ വരുതിയിലാക്കി പശു; വാക്‌സിന്‍ പരീക്ഷണം വിജയകരം !!!

വാഷിംഗ്ടണ്‍: ഇന്നെവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മാരക രോഗമാണ് എയ്ഡ്‌സ്. മരുന്ന് വികസിപ്പിച്ചെടുക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നതിനിടെയാണ് ഈ സന്തോഷ വാര്‍ത്ത. മരുന്നില്ലാത്ത മാരകരോഗമെന്ന എയ്ഡ്‌സിന്റെ വിളിപ്പേര് അധികകാലമുണ്ടാകില്ല. എയ്ഡ്‌സിന് ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. മരുന്ന് വികസിപ്പിച്ചെടുത്തതാകട്ടെ പശുവിന്റെ ആന്റിബോഡിയില്‍ നിന്ന്.
 
പ്രമുഖ വൈദ്യശാസ്ത്ര ജേര്‍ണലായ ജേര്‍ണല്‍ നേച്വറില്‍ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ വാക്‌സിന്‍ ഉപയോഗിച്ച് പശുവില്‍ നടത്തിയ പരീക്ഷണത്തില്‍, അതിന്റെ ആന്റിബോഡികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി കണ്ടെത്തി. ഇത് ഏറെ പ്രതീക്ഷ നല്‍കുന്ന പരീക്ഷണമാണെന്നാണ് വിലയിരുത്തല്‍.
മനുഷ്യനില്‍ ഈ വാക്‌സിന്‍ പരീക്ഷണം വിജയം കണ്ടാല്‍, എയ്ഡ്‌സ് എന്ന മഹാമാരിയെ വരുതിയിലാക്കാനാകുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷ. ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനിഷ്യേറ്റീവിലെ ആന്റിബോഡി ഡിസ്‌കവറി ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡെവിന്‍ സോക് ആണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കുന്നത്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button