KeralaLatest News

എയര്‍പോര്‍ട്ടില്‍ ഇനി ഭക്ഷണം കഴിക്കാനും ആളെത്തും: അഞ്ച് രൂപയ്ക്ക് ചോറ് വിളമ്പി ഹോട്ടല്‍

കൊച്ചി: ജിഎസ്ടിയെ പേടിച്ച് റെസ്റ്റോറന്റുകളില്‍ കയറാന്‍ പലര്‍ക്കും ഇപ്പോള്‍ പേടിയാണ്. പ്രതീക്ഷിക്കാത്ത ബില്ലാണ് ഇപ്പോള്‍ ജിഎസ്ടി പ്രമാണിച്ച് കിട്ടുന്നത്. എന്നാല്‍, നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ജിഎസ്ടിയെ പേടിക്കേണ്ടതില്ല. ഇവിടെ അഞ്ച് രൂപയ്ക്ക് ചോറ് ലഭിക്കും.

തുച്ഛമായ വിലയ്ക്കാണ് ഇവിടെയുള്ള ഹോട്ടലുകള്‍ ഭക്ഷണം വിളമ്പുക. യാത്രക്കാര്‍ക്ക് പുറത്തെ ഹോട്ടലില്‍ നിന്നും ലഭിക്കുന്ന അതേവിലയില്‍ തന്നെ എയര്‍പോര്‍ട്ടില്‍ നിന്നും ഭക്ഷണം ലഭിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അഞ്ച് രൂപയ്ക്ക് ഊണ് ലഭിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു പഫ്‌സിന് 250 രൂപ വിലയിട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇത്തരമൊരു ഹോട്ടല്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയ ഹോട്ടല്‍ ആരംഭിക്കുന്നതോടെ ലോട്ടറിയടിച്ചിരിക്കുന്നത് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 7500 ഓളം പേര്‍ക്കാണ്.

അഞ്ച് രൂപയാണ് ഇവിടെ ഭക്ഷണത്തിന് വില. ചിക്കന്‍ കറിയോ മീന്‍ കറിയോ വേണമെങ്കില്‍ 10 രൂപ മാത്രം കൊടുത്താല്‍ മതി. അങ്കമാലിയിലെ ചില്ലി റസ്റ്റോറന്റ് ഉടമകളാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന് എല്ലാവിധ സഹായവും എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button