Latest NewsNewsIndia

കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ സം​ഭ​വം; മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

മും​ബൈ: മും​ബൈ​യി​ൽ ഘാ​ട്കോ​പ്പ​ർ ഭാ​ഗ​ത്തുള്ള നാ​ലു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ സംഭവത്തിൽ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണതിനെ തുടർന്ന് ഏ​ഴു പേ​ർക്ക് ജീവൻ നഷ്ടപ്പെട്ടു. കു​റ്റ​ക്കാ​രെ ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഫ​ഡ്നാ​വി​സ് പറഞ്ഞു. അപകടത്തിൽ നിരവധി പേ​ർക്ക് പരിക്കേറ്റു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 14 വാ​ഹ​ന​ങ്ങ​ൾ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മു​പ്പ​തി​ല​ധി​കം പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്നുണ്ടെന്നാണ് വിവരം. ഇതിനകം ഒമ്പതു പേരെ രക്ഷപ്പെടുത്തി.

കെട്ടിടത്തിനു നാ​ല്പ​തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മുണ്ട്. കെട്ടിടത്തിൽ ഇ​രു​പതിലധികം കു​ടും​ബ​ങ്ങളാണ് താമസിച്ചിരുന്നത്. ശി​വ​സേ​ന നേ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button