KeralaLatest NewsNews

പി ഡി പി ഹര്‍ത്താലിനെതിരെ ഹിന്ദു ഹെല്‍പ് ലൈന്‍

തിരുവനന്തപുരം: പി ഡി പി ഹര്‍ത്താലിനെതിരെ ഹിന്ദു ഹെല്‍പ് ലൈന്‍. മഅദനിയ്ക്കു ജാമ്യം അനുവദിക്കാത്തതിന്‍റെ പേരില്‍ ബുധനാഴ്ച്ച പി ഡി പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെയാണ് കേരള ഹിന്ദു ഹെല്‍പ് ലൈന്‍ രംഗത്തെത്തിയത്. ഹിന്ദു-മുസ്ലിം ഐക്യം തകർക്കാൻ കാരണക്കാരനായ മഅദനിയെ പുറത്തു വിടാത്തതിന്‍റെ പേരില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

എല്ലാവരും കടകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കണമെന്നും, സഹായത്തിനു ഹിന്ദു ഹെല്‍പ് ലൈന്‍ കാള്‍ സെന്‍ററിലേയ്ക്ക് വിളിച്ചാല്‍ സഹായം എത്തിക്കുമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button