Latest NewsNewsInternationalUncategorized

അറബ് വംശജനുമായുള്ള പ്രണയബന്ധം; ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പത്തൊമ്പതുകാരിയായ സെലിൻ ദൂഖ്രാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുജാഹിദ് അർഷാദ്, വിൻസെന്റ് തപ്പു എന്നീ യുവാക്കൾ പിടിയിലായി. സെലിനോടൊപ്പം മറ്റൊരു പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് സെലിൻ കൊല്ലപ്പെടുകയായിരുന്നു. ഫ്രിഡ്‌ജിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിനേറ്റ ശക്തമായ അടിയാണ് മരണകാരണമായ പോലീസ് വ്യക്തമാക്കുന്നത്.

അറബ് വംശജനായ മുസ്ലീം യുവാവുമായുണ്ടായ പ്രണയബന്ധമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പെൺകുട്ടി ഇന്ത്യൻ മുസ്ലിം ആയതിനാൽ യുവാവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button