Latest NewsKeralaNewsUncategorized

ജെ​സി​ബി​യു​ടെ അ​ടി​യേ​റ്റ് ആ​ന ചെ​രി​ഞ്ഞു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

 മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ആ​ന ചെ​രി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​ർ പോലീസ് പിടിയിൽ. നാ​ട്ടി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തി​യ ആ​ന​യെ നാ​ട്ടു​കാ​രാണ് മ​ണ്ണു​മാ​ന്തി​യ​ന്ത്രത്തിന്റെ സഹായത്തോടെ ഓടിച്ചത്. പിന്നീട് ഈ ആനയെ ചെ​ണ്ടു​വ​ര ഭാ​ഗ​ത്ത് ചെ​രി​ഞ്ഞ​തായി കാണുകയായിരുന്നു. മ​ണ്ണു​മാ​ന്തി​യ​ന്ത്രത്തിന്റെ സഹായത്തോടെ ആനയെ ഓടിച്ചപ്പോൾ ഉണ്ടായ ആ​ന്ത​രി​ക ര​ക്ത​സ്രാ​വമാണ് ആന ചെരിയാനുള്ള കാരണം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​ത് തെളിഞ്ഞതോടെയാണ് ഡ്രൈ​വ​ർ ബി​നൂ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ചയാണ് സംഭവം നടന്നത്. ക​ണ്ണ​ന്‍ ദേ​വ​ന്‍ ക​മ്പ​നി​യു​ടെ ചെ​ണ്ടു​വാ​ര എ​സ്റ്റേ​റ്റി​ൽ എത്തിയ കാട്ടാനയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തൊഴിലാളികളെ കൊ​മ്പനാന മ​ണി​ക്കൂ​റു​ക​ളോ​ളം ഭീതിയിൽ നി​ർ​ത്തി. തുട​ർ​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​യെ ഓടിക്കാൻ തൊഴിലാളികൾ ശ്രമിച്ചു. ഇതിനടെ മണ്ണുമാന്തിയന്ത്രം ആനയുടെ മ​സ്ത​ക​ത്തി​ൽ തട്ടിയിരുന്നു.

ചൊ​വ്വാ​ഴ്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് മ​സ്ത​ക​ത്തി​ൽ അ​ടി​യേ​റ്റ​താ​യി ക​ണ്ട​ത്. ഇ​തോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ഡ്രൈ​വ​റേ​യും പോ​ലീ​സ് ക​സ്റ്റഡിയ​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button