KeralaLatest NewsNews

55 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം: 55 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം തയ്യാറാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 18-ന്റെ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (ഇംഗ്ലീഷ്, പൊളിറ്റിക്‌സ്, സംസ്‌കൃതം), മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സ്, തസ്തികമാറ്റം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, കോളേജ് ലക്ചറര്‍ (ബയോകെമിസ്ട്രി) ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം.

അതേസമയം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഇംഗ്ലീഷ് ലക്ചറര്‍ നിയമനത്തിനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. 582 പേരുടെ ഏകീകൃത റാങ്ക്പട്ടികയാണ് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button