KeralaLatest News

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പതിനായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ചില വാഹനങ്ങള്‍ നികുതി അടയ്ക്കാനുണ്ട്. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ വകുപ്പ് തീരുമാനിച്ചത്.

ആഗസ്റ്റ് ഒന്നുമുതല്‍ കേരളത്തില്‍ നികുതി കുടിശ്ശിക തീര്‍ക്കാത്ത വാഹനങ്ങളെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. 2014 ഏപ്രില്‍ ഒന്നു മുതലുള്ള പുതുക്കിയ നികുതി വാഹനങ്ങള്‍ അടയ്ക്കാനുണ്ട്. ഇത്തരം വാഹനങ്ങളെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പിടിച്ചിടും. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ കുടിശ്ശിക തീര്‍ത്ത് വാഹനങ്ങള്‍ ഓടിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button