KeralaLatest News

പ്രാദേശിക ഹര്‍ത്താലുകള്‍ ഉപേക്ഷിക്കാന്‍ യുഡിഎഫ് തീരുമാനം !!

തിരുവനന്തപുരം: പ്രാദേശിക ഹര്‍ത്താലുകള്‍ ഉപേക്ഷിക്കാന്‍ യുഡിഎഫ് തീരുമാനം. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം എടുത്തത്. ജനകീയ വിഷയങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ മാത്രമേ ഇനി യുഡിഎഫ് ഹര്‍ത്താലുകള്‍ നടത്താവൂവെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനം ഉണ്ടായി.
 
സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം. വിന്‍സന്റിന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് യുഡിഎഫ് പിന്തുണയും നല്‍കി. അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ യു.ഡി.എഫ് യോഗത്തിന് ശേഷം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button