Latest NewsIndia

ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അറസ്റ്റില്‍ !!

മൈസൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാന്‍ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അറസ്റ്റില്‍. മൈസൂര്‍ സ്വദേശി കെ. ജഗന്നാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സരസ്വതിപുരം പൊലീസ് ഇന്നലെ നടത്തിയ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 1.5 കിലോ കഞ്ചാവ് പിടികൂടി. ഇവ മാത്രമല്ല 20 കിലോ ഹുക്ക, ലൈസന്‍സില്ലാത്ത തോക്ക് എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടനിലക്കാര്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് വിറ്റിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button