Latest NewsWomenPen VishayamLife StyleWriters' Corner

സുരക്ഷാഭടനൊപ്പം ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായി ഡയാന; വീഡിയോ സംഭാഷണം പുറത്ത്

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ഡയാന രാജകുമാരി. ഇരുപത് വര്‍ഷം മുമ്പ് 1997 ഓഗസ്റ്റ് 31നാണ് കാര്‍ അപകടത്തിലാണ് ഡയാന കൊല്ലപ്പെടുന്നത്. എന്നിരുന്നാലും ഇന്നും അവരുടെ ജീവിതം വിവാദങ്ങളില്‍ നിറയുകയാണ്. ചാള്‍സ് രാജകുമാരനോടൊത്തുള്ള അസന്തുഷ്ട ദാമ്പത്യബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ സുരക്ഷാഭടനൊപ്പം ഒളിച്ചോടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഡയാനയുടെ പുതിയ വെളിപ്പെടുത്തല്‍. പൊതുചടങ്ങുകളില്‍ സംസാരിക്കാന്‍ ഡയാനയ്ക്ക് പരിശീലനം നല്‍കാനെത്തിയ പീറ്റര്‍ സെറ്റ്‌ലനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്. 1992-93 കാലയളവില്‍ കെന്‍സിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ വച്ച് റെക്കോഡ് ചെയ്യപ്പെട്ട ഡയാനയുടെ തന്നെ വീഡിയോ സംഭാഷണങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഡയാനാ രാജകകുമാരിയുടെ ജീവിതം പറയുന്ന ‘ഡയാന: ഇന്‍ ഹെര്‍ വേഡ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ അവരുടെ ഈ സംഭാഷണശകലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാനല്‍ 4 ല്‍ അടുത്തയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും. റോയല്‍ പ്രൊട്ടക്ഷന്‍ സക്വാഡിലെ ആ സുരക്ഷാ ഭടന്റെ പേര് ബാരി മനാകി എന്നായിരുന്നു. “എല്ലാം ഉപേക്ഷിച്ച് അയാള്‍(ബാരി)ക്കൊപ്പം പോകുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു”. അതൊരു നല്ല ആശയമാണെന്ന് അയാള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു. ബാരി തനിക്ക് മാനസികമായ പിന്തുണ നല്‍കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നതായും സംഭാഷണത്തില്‍ ഡയാന പറയുന്നുണ്ട്. എനിക്കുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സുഹൃത്തായിരുന്നു അയാള്‍- ഡയാന കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഡയാനയുമായുള്ള ബന്ധം പുറത്തായതോടെ ബാരിക്ക് റോയല്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡിലെ ജോലി നഷ്ടമാകുകയും ഒരു വാഹനാപകടത്തില്‍ അയാള്‍ കൊല്ലപ്പെദുകായും ചെയ്തിരുന്നു. ജീവിതത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അതെന്നും ഡയാന സംഭാഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button