Latest NewsKeralaCricketNewsSports

കാര്യവട്ടത്ത് ട്വന്റി 20യുമായി ബിസിസിഐ

തിരുവനന്തപുരം: കാര്യവട്ടത്ത് ട്വന്റി 20 നടത്താന്‍ ബിസിസിഐ തീരുമാനം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ബിസിസിഐ മത്സരം നടത്തുക. ഇതോടെ കൊച്ചിക്ക് പുറമെ തലസ്ഥാനത്തും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. ദേശീയ ഗെയിംസിന്റെ ഭാഗമായാണ് കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമിച്ചത്. വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപ കൽപന. ഫുട്‌ബോളിനും ക്രിക്കറ്റിനും ഏറ്റവും അനുയോജ്യമായ സ്റ്റേഡിയം ദേശീയ ഗെയിംസ് നടന്ന വേളയിൽ തന്നെ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button