KeralaLatest News

പിസി ജോര്‍ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നുവെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍

തിരുവനന്തപുരം: നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍. പിസി ജോര്‍ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ പറയുന്നു. പ്രതിഭാഗം ചേര്‍ന്ന് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന സംശയവും ഇവര്‍ ഉന്നയിച്ചു.

ഏതെങ്കിലും തരത്തില്‍ സാമൂഹിക ബോധമോ രാഷ്ട്രീയ ബോധമോ ഉള്ളയാള്‍ പറയുന്ന കാര്യമല്ല പിസി ജോര്‍ജ് പറഞ്ഞതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. ജോര്‍ജ്ജിനെതിരെ നടപടി വേണമെന്നും വനിതാ ചലച്ചിത്ര കൂട്ടായ്മ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button