Latest NewsBusinessTechnology

കേരളത്തിൽ 4ജി വൈഫൈ ഹോട്ട്സ്‌പോട്ടുമായി ബിഎസ്എൻഎൽ

കേരളത്തിൽ 4ജി വൈഫൈ ഹോട്ട്സ്‌പോട്ടുമായി ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി പ്രതിമാസം നാല് ജി.ബി ഡേറ്റാ ഒരു ഉപയോക്താവിന് ഇതിലൂടെ സൗജന്യമായി ഉപയോഗിക്കുമെന്നും,നിലവിൽ 40 സ്ഥലങ്ങളിലായി 418 ആക്സസ് പോയിന്റുകൾ കേരളത്തിലുണ്ടെന്നും ബിഎസ്എൻഎൽ കേരളാ സർക്കിൾ സിജിഎം പിടി മാത്യു പറഞ്ഞു.  50 ദിവസത്തിനുള്ളിൽ കേരളത്തിലുടനീളം ബി.എസ്.എൻ.എൽ നെറ്റ്‍വർക്കിലെ ഡേറ്റാ വേഗത വർ‍ധിപ്പിക്കും. പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് വരിക്കാർക്ക് സൗജന്യ ഇൻസ്റ്റലേഷൻ ഒരു വർഷം കൂടി നീട്ടി. കൊല്ലം തൃശൂർ ഏരിയകളിൽ ക്യാമറ സർവൈലൻസ് അടക്കമുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അധികൃതരാണ് ചർച്ച നടത്തുന്നുണ്ടെന്നും ആദ്ദേഹം പറഞ്ഞു.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അടുത്ത വർഷം ജനുവരി വരെ അവസരമുണ്ടാകും. ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയാക്കുന്നതിന്റെ ഭാഗമായി ആകർഷകമായ പുതിയ പ്ലാനുകളും ബി.എസ്.എൻ.എൽ പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button