പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍

മൂന്നു നേരം ഭക്ഷണം കഴിക്കുക എന്ന ചിട്ട മലയാളികള്‍ പണ്ടുതൊട്ടേ ശീലിച്ച് വരുന്ന ഒന്നാണ്. കാലിഫോർണിയയിലെ ലോമ ലിൻഡാ യൂണിവേഴ്സിറ്റിയിലെ എൽഎൻയുയിൽ നിന്നുള്ള ഹാന കലെവോവ പറയുന്നത് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുകയും അത്താഴവും ലഘുഭക്ഷണങ്ങളും ഒഴിവാക്കുകയും ചെയ്യുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നാണ്. മൂന്നു നേരത്തെ ഭക്ഷണത്തേക്കാൾ കൂടുതൽ രാത്രിയിൽ കഴിക്കുന്നവർക്ക് ബി.എം.ഐ കൂടുതലാവും എന്ന് മാത്രമല്ല, പലതരം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

രാത്രിയിൽ 18 മണിക്കൂർ വരെ ഭക്ഷണമില്ലാതെയിരിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ, ഒരു ദിവസത്തെ വലിയ ഭക്ഷണമായി പ്രഭാതഭക്ഷണം കഴിക്കുക.”രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം കഴിക്കുക, രാജകുമാരനെപ്പോലെ ഉച്ചഭക്ഷണം, പാപ്പരെപ്പോലെ അത്താഴം കഴിക്കുക”. 60 വയസ്സിനു മുൻപ് കൂടുതൽ കലോറി നേടുന്നവർക്ക് ഭാരം കൂടുന്നതിനുള്ള സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവയൊന്നും കൂടാതെ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മൂലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. ചൈനയിലെ ഒരു സ്ത്രീ 8 വർഷമായി പ്രഭാതഭക്ഷണം ഒഴിവാക്കി അവസാനം അവരുടെ പിത്താശയത്തിൽ നിന്നും 200 കല്ലുകൾ കണ്ടെത്തി എന്ന് ഞെട്ടിക്കുന്ന വാർത്ത നാം വായിച്ചിട്ട് അതികമായിട്ടില്ല. അതുകൊണ്ട് തന്നെ, ഒരു രീതിയിലും പ്രഭാത ഭക്ഷണം ഒഴിവാക്കാതെ നോക്കാം, പ്രത്യേകിച്ച് സ്കൂളില്‍ പോവുന്ന കുട്ടികളെ മാതാപിതാക്കള്‍ ശ്രദ്ധിക്കുക തന്നെ വേണം.

SHARE