Latest NewsNewsLife StyleHealth & Fitness

ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ

ഏലക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാള്‍ ആരോഗ്യ ഗുണം നല്‍കുന്ന ഒന്നാണ് എലക്ക് കുതിര്‍ത്ത് ഉപയോഗിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഇതിനുണ്ട്. ഏലക്ക തോല് കളഞ്ഞ് വെള്ളത്തിലിട്ട് വെക്കാം. ഇത് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഈ വെള്ളം കുടിക്കുകയും ഏലക്ക കടിച്ച് തിന്നുകയും ചെയ്യാം.

ടോക്‌സിനെ പുറന്തള്ളുന്നതിനും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂടുവെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് ദിവസവും കഴിക്കാം.

എക്കിള്‍ പലസമയത്തും നമ്മളെ വലക്കുന്ന ഒന്നാണ്. എന്നാല്‍ എക്കിളിനെ ഇനി പിടിച്ച് കെട്ടിയ പോലെ നിര്‍ത്താനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ഏലക്കയോ അല്ലെങ്കില്‍ ഏലക്ക വെള്ളമോ കുടിക്കുന്നത്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. വിറ്റാമിനുകളും എസന്‍ഷ്യല്‍ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. ഇതാകട്ടെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചുമയും പനിയും മാറ്റാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. ഏലക്ക കൊണ്ട് പനിയും ജലദോഷവും മാറ്റാം അതും നിമിഷ നേരം കൊണ്ട് തന്നെ. പനി മാറാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. പകര്‍ച്ച വ്യാധികള്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഏലക്ക. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏലക്ക ചതച്ച വെള്ളവും ഏലക്ക കുതിര്‍ത്ത് വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായി പരിഹാരം നല്‍കുന്നു.

shortlink

Related Articles

Post Your Comments


Back to top button