Latest NewsSportsTennis

സ്റ്റാ​ൻ​ഫോ​ർ​ഡ് ക്ലാ​സി​ക്കിൽ ഷറപ്പോവയ്ക്ക് തിരിച്ചടി

കാ​ലി​ഫോ​ർ​ണി​യ: വി​ല​ക്കി​നു ശേ​ഷം കളിക്കളത്തിൽ എത്തിയ ഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി. പ​രി​ക്കി​നെ തു​ട​ർ​ന്ന് റ​ഷ്യ​ൻ ടെ​ന്നീ​സ് താരം സ്റ്റാ​ൻ​ഫോ​ർ​ഡ് ക്ലാ​സി​ക്കി​ൽ ​നി​ന്നും പുറത്തായി. ​യുക്രൈന്‍ താ​രം ലീ​സി​യ സു​ർ​ൻ​കോ​യു​മാ​യു​ള്ള ​രണ്ടാം റൗ​ണ്ട് മ​ത്സ​ര​ത്തിൽ കൈ​ക്കു പ​രി​ക്കേ​റ്റതിനെ തുടർന്നാണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ഷറപ്പോവ മടങ്ങിയത്. തി​ങ്ക​ളാ​ഴ്ച നടന്ന മത്സരത്തില്‍   ജെ​ന്നി​ഫ​ർ ബ്രാ​ഡി​യെ ഷ​റ​പ്പോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അതോടൊപ്പം തന്നെ മറ്റൊരു മത്സരത്തിൽ ഗാ​ർ​ബി​നെ മു​ഗു​റു​സ അ​മേ​രി​ക്ക​യു​ടെ ക​യ്‌​ല ഡേ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പരാജയപ്പെടുത്തിയിരുന്നു സ്കോ​ർ: 6-2, 6-0.

shortlink

Related Articles

Post Your Comments

Related Articles


Back to top button