Latest NewsIndia

ദീൻദയാൽ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ പ്രശസ്തമായ മുഗൾ സരായ് റെയിൽവേ സ്റ്റേഷന് ആർ.എസ്.എസ് സൈന്ധാന്തികൻ ദീൻ ദയാൽ ഉപാധ്യയുടെ പേര് നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. യു പി ബിജെപി സർക്കാരിന്റെ ശുപാർശ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹാൻസ് രാജ് അഹിറാണ് ഒപ്പു വെച്ചത്.

സ്റ്റേഷന്റെ പേര് മാറ്റത്തിനെതിരെ ലോക്സഭയിൽ സമാജ് വാദി എംപി നരേഷ് അഗർവാൾ അടക്കം നിരവധി എംപി മാർ പ്രതിഷേധം ഉയർത്തി. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ സ്റ്റേഷനാണ് മുഗൾ സരായ് ഇത് കൂടാതെ ഏറ്റവും വലിയ വലിയ വാഗൺ വർക് ഷോപ്പും ഇവിടെയാണ് ഉള്ളത് വാരണാസിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഈ സ്റ്റേഷനിൽ വെച്ചാണ് ദീൻ ദയാൽ ഉപാധ്യായ 1968 ൽ മരിച്ചത്. കഴിഞ്ഞ ജൂണിലാണ് പെരുമാറ്റാനുള്ള നിർദ്ദേശം യോഗി ആദിത്യനാഥ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button