Latest NewsNewsBusiness

സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്

 

കൊച്ചി: ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ കുറവ്. ഏപ്രില്‍ ജൂണ്‍ കാലളവിലാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞത്.അതേസമയം ഇന്ത്യയില്‍ ഇക്കാലയളവില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തെക്കാള്‍ 10 ശതമാനം ഇടിവാണ് ആഗോളതലത്തില്‍ സ്വര്‍ണ ഡിമാന്‍ഡില്‍ ഉണ്ടായത്. 2017-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ആവശ്യത്തിലുള്ള കുറവ് 14 ശതമാനമാണ്.എന്നാല്‍ ഇന്ത്യയില്‍ 167.4 ടണ്ണിന്റെ സ്വര്‍ണം വിറ്റുപോയി.43,600 കോടി മൂല്യം വരുമിതിന്.വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ചാണിത്.

ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഇന്ത്യയില്‍ 41 ശതമാനം വളര്‍ച്ചയോടെ 126.7 ടണ്ണായി.33,000 കോടിയുടെ മൂല്യമാണിതിനുള്ളത്.മൊത്തം നിക്ഷേപ ആവശ്യത്തിലും മികച്ച വളര്‍ച്ചയുണ്ട്-26 ശതമാനം.40.7 ടണ്‍ സ്വര്‍ണമാണ് നിക്ഷേപ ആവശ്യത്തിനുപയോഗിച്ചത്.മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 10,610 കോടിയുടെ സ്വര്‍ണത്തിന്റെ നിക്ഷേപമാണ് ഇന്ത്യയിലുണ്ടായത്.

ഈ വര്‍ഷം ആദ്യ മൂന്നുമാസം 2004 ടണ്ണായിരുന്നു ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യം. രണ്ടാം പാദത്തില്‍ ഇത് 953 ടണ്ണായി കുറഞ്ഞു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഗോള്‍ഡ് ഡിമാന്റ് ട്രെന്റ്‌സ് റിപ്പോര്‍ട്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

2016 ആദ്യ പകുതിയില്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സില്‍ (ഇ.ടി.എഫ്.) നിക്ഷേപകരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടമുണ്ടായിരുന്നു. അതേസമയം ഈ വര്‍ഷം ഈ മേഖലയിലുണ്ടായ ഗണ്യമായ ഇടിവ് മൊത്തം ഡിമാന്റ് കുറയാന്‍ കാരണമായി. എന്നാല്‍ 2016-നെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണ നാണയങ്ങളുടെയും ബാറുകളുടെയും നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

2016 രണ്ടാം പാദത്തിലെ സ്വര്‍ണത്തിന്റെ ആവശ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ഉപഭോക്തൃ ആവശ്യം ഒന്‍പത് ശതമാനം ഉയര്‍ന്ന് 722 ടണ്ണായി. ആഗോള ആഭരണ ഡിമാന്‍ഡ് എട്ട് ശതമാനം ഉയര്‍ന്ന് 481 ടണ്ണായിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഡിമാന്റ് 20 ശതമാനം വര്‍ദ്ധിച്ച് 94 ടണ്ണിലെത്തി. ടെക്‌നോളജി സെക്ടറിലെ ആവശ്യം 80 ടണ്ണില്‍ നിന്ന് 81 ടണ്ണായി വര്‍ദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button