Latest NewsNewsTechnology

ഏറെ പുതുമകളോടെ ആപ്പിള്‍ വാച്ച്‌ സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം

ഏറെ പുതുമകളോടെ ആപ്പിള്‍ വാച്ച്‌ സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം. ആപ്പിള്‍ ആപ്പിള്‍ വാച്ച്‌ സീരീസ് 3 ആണ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്നത്. ഏറെ പുതുമകളോടെയായിരിക്കും പുതിയ ഫോണ്‍ എത്തുകയെന്നാണ് വിവരം. പുതിയ ആപ്പിള്‍ വാച്ചുകള്‍ക്ക് ഫോണിന്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. സെല്ലുലാര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാവുന്ന എല്‍ടിഇ കണക്റ്റിവിറ്റിയും ഫോണിലുണ്ടാവുമെന്നും പ്രമുഖ ടെക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ആപ്പിള്‍ വാച്ചിന് ആവശ്യമായ എല്‍ടിഇ മോഡം നിര്‍മ്മിക്കുന്നത് പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ആണ്. കമ്പനി അമേരിക്കയിലേയും യൂറോപ്പിലേയും നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരുമായി ഈ വര്‍ഷം അവസാനത്തോടെ പുതിയ ആപ്പിള്‍ വാച്ച്‌ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ഇവയിൽ സെല്ലുലാര്‍ സേവനമുണ്ടാവുമെന്നും അതില്‍ സിംകാര്‍ഡ് ഉപയോഗിക്കാനാവുമെന്നുമുള്ള അഭ്യൂഹങ്ങള്‍ വളരെ മുമ്പ് തന്നെ പ്രചരിച്ചിരുന്നു. നേരത്തെ സാംസങ് 4ജി സൗകര്യത്തോടെയുള്ള സ്മാര്‍ട് വാച്ച്‌ പുറത്തിറക്കിയിട്ടുണ്ട്. 4 ജി സൗകര്യം വരുന്നതോടെ മെസേജിങ്, മ്യൂസിക് സ്ട്രീമിങ്, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഫോണിന്റെ സഹായമില്ലാതെ തന്നെ ആപ്പിള്‍ വാച്ചില്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button