KeralaLatest NewsNews

കോണ്‍ഗ്രസ് എന്നും ഗാന്ധിജിയെ തോല്‍പ്പിച്ചു : ഇപ്പോള്‍ കൊച്ചുമകനേയും : വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍. എല്ലാക്കാലത്തും ഗാന്ധിജിയെ തോല്‍പ്പിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് . ഗാന്ധിജിയുടെ നിഴലിനോടുപോലും കോണ്‍ഗ്രസ്സിനു വെറുപ്പാണ്. ഗാന്ധി പറഞ്ഞതിനെല്ലാം എതിരായി പ്രവര്‍ത്തിച്ചുകൊണ്ട് നെഹ്റുവാണ് ആദ്യം അദ്ദേഹത്തെ തോല്‍പ്പിച്ചതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിച്ചു. തോല്‍ക്കുമെന്നറിഞ്ഞുകൊണ്ടാണ് ഗാന്ധിയുടെ കൊച്ചുമകനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ത്തി അപമാനിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധി, എന്‍ഡിഎയുടെ എം.വെങ്കയ്യ നായിഡുവിനോട് തോറ്റതിനു പിന്നാലെയാണ് സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. അധികാരത്തിന്റെ സര്‍വപ്രതാപവും ഉണ്ടായിരുന്ന കാലത്ത് എന്തെങ്കിലും പ്രധാനപ്പെട്ട ഒരു പദവി കോണ്‍ഗ്രസ്സ് ഇദ്ദേഹത്തിനു നല്‍കിയിട്ടുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button