Latest NewsUSACricketKeralaNewsIndiaInternationalSports

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1.ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ബിജെപിക്കെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോഴ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

2.ചികിത്സ കിട്ടാതെ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ കേസെടുത്തു.

കൊ​ല്ല​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തമിഴ്നാട് സ്വദേശി മുരുകനാണ് ചികിത്സ കിട്ടാതെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു കൊല്ലം മെഡിസിറ്റി ഹോസ്പിറ്റല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ,ഉള്‍പ്പെടെ നാലു ആശുപത്രികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് മുരുകന് അപകടം സംഭവിക്കുന്നത്. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുരുകനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രി കിംസിലെത്തിച്ചു.എന്നാല്‍ ഇവിടെ വെന്റിലേറ്റര്‍ ഇല്ലെന്നതിനാല്‍ മെഡിട്രീന ആശുപത്രിയിലെത്തിച്ചു. ന്യൂറോ സര്‍ജനില്ലെന്ന കാരണത്താല്‍ അവിടെയും പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സ നല്‍കാന്‍ മെഡിസിറ്റി അധികൃതര്‍ തയാറായില്ല. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന് കാണിച്ചായിരുന്നു ചികിത്സിക്കാന്‍ വിസമ്മതിച്ചത്.പിന്നീട് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ സൗകര്യം ലഭിച്ചില്ല. ചികിത്സ കിട്ടാതെ ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നാണ് മുരുകന്‍ മരണത്തിനു കീഴടങ്ങിയത്.

3.ബിഡദി ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍ അഹദമ്മദാബാദിലേയ്ക്ക് തിരിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് തിരിച്ചത്.

കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.45ഓടെയാണ് ഒളിവിലായിരുന്ന എംഎല്‍എമാര്‍ എത്തിയത്. വിമാനത്താവളത്തില്‍നിന്ന് എംഎല്‍എമാരെ സുരക്ഷാ ജീവനക്കാര്‍ വലയംചെയ്താണ് പുറത്തെത്തിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം നിരവധി പോലീസുകാരും 95 സായുധ സേനാംഗങ്ങളും എംഎല്‍എമാരെ റിസോട്ടിലെത്തിക്കുന്നതിന് അകമ്പടിയായി ഉണ്ടായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് എം.എല്‍.എ.മാര്‍ ഗുജറാത്തിലേയ്ക്ക് മടങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് കൂറുമാറുമെന്ന് ഭയന്ന് ജൂലായ് 29-ന് ബെംഗളൂരുവിനടുത്ത റിസോര്‍ട്ടിലേക്കു ഇവരെ മാറ്റുകയായിരുന്നു.

4.ഡയാന രാജകുമാരി കൂട്ടുകാരിക്ക് എഴുതിയ 33 കത്തുകള്‍ ലേലത്തിന്.

1978- 1997 കാലത്ത് ഡയാനയുടെ ഉറ്റ കൂട്ടുകാരി കാരളിന്‍ പ്രൈഡ് ബര്‍ത്തലോമിയയ്ക്ക് എഴുതിയ കത്തുകളാണിവ. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ ഡയാനയുടെ സുഹൃത്താണ് കാരളിന്‍. ദാമ്പത്യപ്രശ്‌നങ്ങളും മാനസിക അരക്ഷിതാവസ്ഥയുമാണ് ഡയാന കത്തുകളില്‍ പങ്കുവയ്ക്കുന്നത്. ലേലത്തുകയായി 1,25,000 ഡോളര്‍ ( ഏകദേശം 95 ലക്ഷം രൂപ) ആണ് പ്രതീക്ഷിക്കുന്നത്. കത്തുകളുടെ ഓണ്‍ലൈന്‍ ലേലം ഈ മാസം 18ന് തുടങ്ങും.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.കേരളത്തില്‍ സിഎം എന്നാല്‍ ചീഫ് മര്‍ഡറര്‍ ആയി മാറിയിട്ടുണ്ടെന്നു ബിജെപി നേതാവ് ജി.വി.എല്‍ നരസിംഹ റാവു. കേരള മുഖ്യമന്ത്രിയെന്നതിനേക്കാള്‍, സിപിഎമ്മിന്റെ മുഖ്യ കൊലപാതകിയെന്ന നിലയിലാണു കേരളത്തിലെ പിണറായി വിജയന്റെ പ്രവര്‍ത്തനമെന്നും നരസിംഹ റാവു കുറ്റപ്പെടുത്തി.

2.ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.

3.മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്‍റെ സംസ്ഥാനമായ ഇല്ലിനോയിയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാൾ ദിനം. 2018 ഓഗസ്റ്റ് നാലുമുതൽ ഇത് പ്രാബല്യത്തിൽ വരും

4.കഞ്ചാവ് സൗഹൃദ ടൂറിസത്തിനായി കാലിഫോര്‍ണിയയില്‍ പട്ടണം വിലയ്ക്കുവാങ്ങി. 120 ഏക്കര്‍ വിസ്തൃതിയുള്ള നിപ്ടന്‍ എന്ന കൊച്ചു പട്ടണമാണ് അരിസോണ കമ്പനി വിലയ്ക്ക് വാങ്ങിയത്.

5.തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ ചില്ലറ വിപണിയില്‍ കഴിഞ്ഞയാഴ്ച തക്കാളി വില കിലോഗ്രാമിന് 120 രൂപ വരെയെത്തിയിരുന്നു.

6.അല്‍ ജസീറ ചാനല്‍ നിരോധിക്കാനൊരുങ്ങി ഇസ്രായേലും. ആക്രമണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ അല്‍ജസീറ ചാനല്‍ പൂട്ടാന്‍ തയ്യാറെടുക്കുന്നത്.

7.ചൈനീസ് ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ സൈന്യം. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഭീഷണി കണക്കിലെടുത്താണ് ചൈനീസ് കമ്പനിയുടെ ഡ്രോണിന് അമേരിക്കന്‍ സൈന്യം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

8.സമാധാന ചര്‍ച്ചകള്‍ക്കായുള്ള പാകിസ്താന്റെ ക്ഷണത്തോട് ഇന്ത്യയും അഫ്ഗാനിസ്ഥാനും അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖവാജ ആസിഫ്. സമാധാന ചര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നത് ഇന്ത്യ ആണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button