Latest NewsNewsIndia

ഹെഡ് ഫോണില്‍ പാട്ട് കേട്ട് അശ്രദ്ധമായി കാറോടിച്ച യുവതിക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി: യുവതി പിഞ്ചു കുഞ്ഞിനെ ഇടിച്ചു കൊന്നു. ഹെഡ് ഫോണില്‍ പാട്ട് കേട്ടുകൊണ്ട് കാറോടിച്ച യുവതിയുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. സംഭവം നടന്നത് തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയിലാണ്. 26കാരിയായ യുവതിയാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഐ20 കാര്‍ സാധ് നഗറിലെ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ വന്നിടിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

വീഡിയോയില്‍ കൊല്ലപ്പെട്ട ദീപക് എന്ന കുട്ടിയുടെ അമ്മ കാറിന് പിന്നാലെ ഓടുന്നത് ദൃശ്യമാണ്. എന്നാല്‍ യുവതി കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഭക്ഷണവുമായി വന്ന അമ്മയെ കണ്ട് ഓടിയ കുട്ടിയെ കാറിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹെഡ് ഫോണില്‍ പാട്ട് കേട്ട് കൊണ്ട് അശ്രദ്ധമായാണ് യുവതി കാറോടിച്ചിരുന്നത്. താന്‍ വിളിച്ചത് പോലും യുവതി കേട്ടില്ലെന്നും അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button