Latest NewsKeralaNewsUncategorized

കേരള ബാങ്ക് ഉടൻ; ജില്ലാ- സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി ആശങ്കയിൽ

കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന – ജില്ലാ – സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമുണ്ട്. ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ഇനി ആകെ 1341 ജീവനക്കാർ മാത്രമാണ് ആവശ്യമുള്ളത്. ഇതോടെയാണ് ജീവനക്കാരുടെ ജോലി ആശങ്കയിലായിരിക്കുന്നത്.

അതേസമയം ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകള്‍ വെട്ടിക്കുറയ്ക്കുന്നതോ ആയ സമീപനം സര്‍ക്കാരിനില്ലെന്നും ഇത്തരം നിര്‍ദേശം കേരളത്തിന്റെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാരിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സർവീസ് ചാർജുകളും കുറഞ്ഞ നിരക്കിലെ ഈടാക്കാനും സാധ്യതയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button