Latest NewsNewsGulf

മക്കയില്‍ തീപ്പിടുത്തം

ജിദ്ദ•മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ തമാസകേന്ദ്രത്തില്‍ തീപ്പിടുത്തം.തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസീസിയ മുഹ്തത്തുള്‍ ബാങ്കിലെ 173ാം നമ്പര്‍ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗമെത്തി തീകെടുത്തി.

ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 172 ഹാജിമാരാണ്‌ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഇവരെ സുരക്ഷിതമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. പുക ഉയരുന്നത് കണ്ട ഇന്ത്യന്‍ ഹജ്ജ് കോ-ഒര്‍ഡിനേറ്റര്‍ നാസര്‍, ഖാദിമുല്‍ ഹുജ്ജാജ് സുലൈമാന്‍ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button