Latest NewsNewsInternationalGulf

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിനേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സൗദി

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി രംഗത്ത്. റിയാദിലെ സ്വകാര്യ ക്ലിനിക്കുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ വിദേശികള്‍ക്കെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചതാണ് ഇക്കാര്യം.
വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗദി ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് കമ്മീഷന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ച 57 വിദേശികള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരമില്ലാത്തതാണെന്ന് കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന് ചിലര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും ആരോഗ്യ വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
മതിയായ യോഗ്യത ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നത് നിയമ ലംഘനമാണ്. ഇതേ തുടര്‍ന്നാണ് നടപടിയെടുക്കാന്‍
സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button