CricketNewsSports

വീണ്ടും മറ്റൊരു ചരിത്രനേട്ടത്തിനരികെ വിരാട് കോഹ്ലി

കൊളംബോ: മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാത്ത ചരിത്ര നേട്ടത്തിനരികെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച പല്ലേക്കേലയില്‍ തുടക്കമാവുമ്പോള്‍ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യൻ ടീം അവസാന ടെസ്റ്റും ജയിക്കാനുറച്ച് തന്നെയാണ് ഇറങ്ങുന്നത്. അവസാന ടെസ്റ്റും ജയിച്ച് ലങ്കയെ തൂത്തുവാരിയാല്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടം കോഹ്‌ലിക്ക് സ്വന്തമാകും.

2000നുശേഷം ഓസ്ട്രേലിയ മാത്രമാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ തൂത്തുവാരിയിട്ടുള്ളത്.അവസാന ടെസ്റ്റും ജയിച്ചാല്‍ ഓസീസിനുശേഷം ലങ്കയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാവാന്‍ ഇന്ത്യക്ക് കഴിയും. കൂടാതെ 1932ല്‍ ടെസ്റ്റ് പദവി ലഭിച്ചശേഷം വിദേശ പരമ്പരകളില്‍ ആദ്യമായി പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന അപൂര്‍വ റെക്കോര്‍ഡും കോഹ്‌ലിക്ക് സ്വന്തമാക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button