Latest NewsTechnology

കൂടുതൽ ഫീച്ചറുകളുള്ള ഫോണുമായി എംഫോൺ 7s വിപണിയിലേക്ക് ; സവിശേഷതകൾ ഇവയൊക്കെ

കൂടുതൽ ഫീച്ചറുകളുമായി എംഫോണിന്റെ പുതിയ ഫോണുകൾ വിപണിയിലേക്ക്. 6 ജിബി റാം, ഡ്യുവൽ റിയർ ക്യാമറ (13+13 എംപി), 13 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, വൈഡ് ആംഗിൾ ഡ്യുവൽ റിയർ ക്യാമറ (13 +5 എംപി), 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും 3 ജിബി റാം വൈഡ് ആംഗിൾ ഡ്യൂവൽ റിയർ ക്യാമറ (13 +5 എംപി), 8 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഉള്ളതുമായ നാലു വേരിയന്റുകളിലായി എംഫോൺ 7s ആണ് പുതിയതായി പുറത്തിറങ്ങുന്നത്. എംഫോൺ സ്വയം വികസിപ്പിച്ചെടുത്ത, മൾട്ടി യൂസർ മോഡിലുളള MUOS എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

ഫുള്ളി ലോഡഡ് എയർ ക്രാഫ്റ്റ് മെറ്റൽ ബോഡി, 3000 mAh ലിഥിയം പോളിമേർ ബാറ്ററി, മിനിറ്റുകൾക്കകം ചാർജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ ചാർജിങ് സൗകര്യം, സ്‌ക്രീൻ ഷോട്ട് സെലക്‌ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗർ പ്രിന്റ് സെൻസർ, എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. മാറ്റ് ആൻഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാർട്ട് റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ് ഗോൾഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് എംഫോൺ 7s ഇറങ്ങുന്നത്.

shortlink

Post Your Comments


Back to top button