Latest NewsTechnology

വാട്സ് ആപ്പിന് ഭീക്ഷണിയായി ഒരു കിടിലൻ മെസ്സേജിങ് ആപ്പ് പുറത്തിറങ്ങി

വാട്സ് ആപ്പ് ഫേസ്ബുക്ക് മെസഞ്ചര്‍,സ്നാപ് ചാറ്റ് തുടങ്ങിയ അപ്പുകൾക്ക് ഭീക്ഷണിയായി സറാഹ ഗൂഗിൾ പ്ലേ സ്റ്റോറിൽ തരംഗം സൃഷ്ടിക്കുന്നു. അമേരിക്ക പോലുള്ള നാടുകളില്‍ വന്‍കിട കമ്പനികളെ തറപറ്റിച്ച് ആപ്പ് സ്റ്റോറുകളില്‍ സറാഹ മുന്നിലെത്തിയെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം ഒഎസ് ആപ്പ് സ്റ്റോറില്‍ സറാഹ ഒന്നാം സ്ഥാനവും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സയീന്‍ അല്‍ അബീദിന്‍ എന്ന സൗദി ഡെവലപ്പർ 2016 നവംബറിലാണ് ഈ ആപ്പ് പുറത്തിറക്കിയത്. സറാഹ എന്നാല്‍ അറബിയില്‍ സത്യസന്ധം എന്നാണ് അര്‍ത്ഥം. അറേബ്യന്‍ രാജ്യങ്ങളിലും, ഈജിപ്തിലും ശ്രദ്ധേയമായ ഈ ആപ്പ് അവിടുത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാക്കളാണ് കൂടുതല്‍ ഉപയോഗിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button