Latest NewsNewsHealth & Fitness

തിരിച്ചറിയാതെ പോകുന്ന പാന്‍ക്രിയാറ്റിക് കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കുക

 

കാന്‍സര്‍ ഏത് തരത്തിലുള്ളതാണെങ്കിലും അത് സൃഷ്ടിക്കുന്ന ഭീകരത ചില്ലറയല്ല. പലപ്പോഴും ആരംഭത്തില്‍ അറിയാതെ പോകുന്നതാണ് കാന്‍സറെന്ന രോഗത്തിന് നമ്മളെ കീഴ്പ്പെടുത്താന്‍ സഹായകരമാകുന്നത്. ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തുടങ്ങുമ്പോള്‍ അതിനെ വേണ്ട രീതിയില്‍ ഗൗരവത്തോടെ എടുക്കാത്തതാണ് രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നതിന് കാരണം. എന്നാല്‍ തിരിച്ചറിയാന്‍ എപ്പോഴും വൈകുന്ന ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍.

ആഗ്‌നേയ ഗ്രന്ഥിയില്‍ കാന്‍സര്‍ വരുന്നതാണ് ഇത്. മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നത്. വളരെ കുറഞ്ഞ ആളുകള്‍ മാത്രമേ ആഗ്‌നേയ ഗ്രന്ഥിയിലെ ക്യാന്‍സറില്‍ നിന്നും മുക്തരാവുന്നുള്ളൂ. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണം. ഇനി പറയുന്ന ലക്ഷണങ്ങള്‍ ആണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയെന്ന് നോക്കാം.

വയറിന്റെ കനം

വയറിന്റെ കനം കൊണ്ട് മാത്രം പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. മറ്റ് പല രോഗങ്ങള്‍ക്കും ഈ ലക്ഷണം ഉണ്ടാവാം. എന്നാല്‍ വയറിന്റെ കനത്തിനോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

മഞ്ഞപ്പിത്തം

പാന്‍ക്രിയാറ്റിക് കാന്‍സര്‍ നിങ്ങളിലുണ്ട് എന്നുണ്ടെങ്കില്‍ ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞപ്പിത്തം. കണ്ണും, ചര്‍മ്മവും മഞ്ഞ നിറത്തിലാകുന്നു. ഇത് ബിലിറുബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കരളില്‍ കെമിക്കല്‍ രൂപപ്പെടാന്‍ കാരണമാകുന്നു. അതിന്റെ ഫലമായി കരള്‍ ബിലിറുബിന്‍ പുറന്തള്ളുന്നു. ഇത് പിന്നീട് ട്യൂമര്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് പാന്‍ക്രിയാസിലാണ് ഏറ്റവും പെട്ടെന്ന് പിടിക്കുന്നതും. അതുകൊണ്ട് തന്നെ മഞ്ഞപ്പിത്തം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂത്രത്തിന്റെ നിറം വ്യത്യാസം

മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ സ്വാഭാവികമായും മൂത്രത്തിന്റെ നിറത്തിലും വ്യത്യാസം കാണാം. എന്നാല്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് നല്ല ഇരുണ്ട മഞ്ഞ നിറമായിരിക്കും ഉണ്ടാവുക. രക്തത്തിലെ ബിലിറുബിന്റെ അളവ് നല്ലതു പോലെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് ബ്രൗണ്‍ നിറമായിരിക്കും ഉണ്ടാവുക.

മലത്തില്‍ നിറം മാറ്റം

മലത്തില്‍ നിറം മാറ്റം ഉണ്ടെങ്കിലും ശ്രദ്ധിക്കുക. ഗ്രേ കളറിലും കട്ടിയില്ലാതെയും ആണെങ്കില്‍ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അത് വെറും അലര്‍ജി എന്ന് പറഞ്ഞ് തള്ളിക്കളയരുത്. മാത്രമല്ല ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിറം മാറ്റം ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം മാറ്റങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.

അസഹനീയമായ വയറു വേദന

അസഹനീയമായ വയറു വേദനയാണ് മറ്റൊരു പ്രശ്നം. കാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ട് എന്നതിന്റെ സൂചനയാണ് പലപ്പോഴും അസഹനീയമായ വയറു വേദനക്ക് പുറകില്‍. ഇടക്കിടക്ക് ഇത്തരം വയറു വേദന ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

പുറം വേദന

പുറം വേദനയാണ് മറ്റൊരു ലക്ഷണം. പല കാരണങ്ങള്‍ കൊണ്ടും പുറം വേദന ഉണ്ടാവാം. എന്നാല്‍ നട്ടെല്ലിനുള്ളില്‍ മുകളില്‍ തുടങ്ങി താഴെ അവസാനിക്കുന്ന തരത്തിലുള്ള വേദന ഇടക്കിടക്ക് ഉണ്ടാവുന്നുണ്ടെങ്കില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറെന്ന് സംശയിക്കാവുന്നതാണ്.

വിശപ്പില്ലായ്മയും തടി കുറവും

വിശപ്പില്ലായ്മയും അകാരണമായി തടി കുറയുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്.

ഛര്‍ദ്ദിയും മനം പിരട്ടലും

ദഹന പ്രശ്നങ്ങള്‍ കൊണ്ടോ മറ്റേതെങ്കിലും പ്രശ്നങ്ങള്‍ കൊണ്ടോ ഇത് രണ്ടും ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതിനു മുന്‍പ് ഛര്‍ദ്ദിയുടെ കാരണം അന്വേഷിക്കുന്നത് നല്ലതാണ്. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

പിത്താശയ പ്രശ്നങ്ങള്‍

പിത്താശയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. ധമനികളില്‍ ബ്ലോക്ക് വരുമ്പോളാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലാവുന്നത്. അതിന്റെ പുറകില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആണോ എന്ന് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കരളിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കരളിനെ തന്നെ ആദ്യം ബാധിക്കുന്നു. അതിന്റെ ഫലമായി കരളിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. ബിലിറുബിന്‍ തന്നെയാണ് ഇതിന് കാരണം.

രക്തം കട്ടപിടിക്കുന്നു

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡീപ്പ് വെയിന്‍ ത്രോംബോസിസിന് കാരണമാകുന്നു. പ്രത്യേകിച്ച് കാലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാന്‍ ഇത് കാരണമാകും. ഇതിന്റെ ഫലമായി കാലില്‍ അസഹനീയ വേദനയും വീക്കവും ചുവന്ന നിറവും അനുഭവപ്പെടുന്നു. ഇതെല്ലാം പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button