മത്സരം പൂര്‍ത്തിയാക്കാതെ ബോള്‍ട്ട് വിടവാങ്ങി

ലണ്ടന്‍:  ഇതിഹാസ താരം ബോള്‍ട്ട് വിടവാങ്ങി. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ പുരുഷ ടീം ലോക അത്‌ലറ്റിക് മീറ്റിലെ 4ഃ100 മീറ്റര്‍ റിലേയുടെ ഫൈനലില്‍ പരാജയപ്പെട്ടു.  ബോള്‍ട്ട് പേശീവലിവ് കാരണം ട്രാക്കില്‍ വീണു പോയി. കണ്ണീരാടെയാണ് താരം ട്രാക്കിനോടു വിട ചൊല്ലിയത്. അവസാന ലാപ്പില്‍ വീണു പോയ താരം വേദനയാടെ ട്രാക്കില്‍ നിന്നു പോയത് കായികപ്രേമികള്‍ വേദനിപ്പിച്ചു. ബ്രിട്ടനാണ് സ്വര്‍ണം നേടിയത്. ആതിഥേയരായ ബ്രിട്ടണ്‍ 37.47 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. യുഎസ് ടീം രണ്ടാം സ്ഥാനം നേടി.

SHARE