Latest NewsNewsInternational

ഏഴാം നിലയില്‍ നിന്ന് കാര്‍ താഴേക്ക് വീണു: വീഡിയോ കാണാം

ഓസ്റ്റിന്‍: എഴാം നിലയില്‍ നിന്ന് കാര്‍ താഴേക്ക് വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. പാര്‍ക്കിംഗ് ഗാരേജിലെ ഏഴാം നിലയില്‍ നിന്നാണ് കാര്‍ താഴേക്ക് വീണത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

മറ്റൊരു വാഹനം താഴെയുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. ഓടിക്കൂടിയവരാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button